Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mountain Range

Kollam

അപകടം പതിയിരിക്കുന്ന രാജാത്തോട്ടം മലനിര

കൊ​ല്ലം: ആ​ര്യ​ങ്കാ​വ് വ​ന​ത്തി​നു​ള്ളി​ലെ രാ​ജാത്തോ​ട്ടം പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളാ​ൽ അ​തി​മ​നോ​ഹ​ര​മാ​ണ്. പ​ക്ഷേ, അ​ടു​ത്ത് എ​ത്തി കാ​ലൊ​ന്നു വ​ഴു​തി​യാ​ൽ അ​പ​ക​ട​ത്തി​ലേ​ക്ക് വ​ഴി​മാ​റും. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും താ​വ​ള​മാ​ണി​ത്. ഇവിടെ​യാ​ണ് ക​ണ്ണു​പു​ളി​മെ​ട്ടി​ലെ ഗു​ണ്ടാ​ർ ഡാ​മും. അ​ബ​ദ്ധ​ത്താ​ൽ കാ​ൽ​വ​ഴു​തി​യാ​ൽ വീ​ഴു​ന്ന​ത്‌ അ​ഗാ​ധ​മാ​യ താ​ഴ്ച​യി​ലേ​ക്കാ​വും. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ പി​ന്നെ ത​മി​ഴ്‌​നാ​ട്‌ വ​നംവ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ട​ണം.

നി​രോ​ധി​ത മേ​ഖ​ല​യാ​യി കേ​ര​ള വ​നംവ​കു​പ്പ്‌ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള രാ​ജാ​ത്തോ​ട്ടം (രാ​ജാ​ക്കൂ​പ്പ്‌) വ​ന​മേ​ഖ​ല​യി​ലേ​ക്കു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പോ​കു​ന്ന​ത്‌ ക​ർ​ശ​ന​മാ​യി വി​ല​ക്കി​യി​ട്ടു​ള്ള​താ​ണ്‌.

ശ​നി​യാ​ഴ്‌​ച​യും ഇ​വി​ടേ​ക്ക്‌ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച ര​ണ്ടു യു​വാ​ക്ക​ൾ രാ​ത്രി​യി​ൽ വ​ഴി​തെ​റ്റു​ക​യും വ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്‌​തി​രു​ന്നു. വ​ന​പാ​ല​ക​രും വാ​ച്ചു​മാ​ന്മാ​രും മ​ണി​ക്കൂ​റു​ക​ള്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നെ തു​ട​ർ​ന്നാ​ണ് അ​ഞ്ചാ​ലും​മൂ​ട്‌ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യ​ത്‌. രാ​ജാ​ത്തോ​ട്ട​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴി​കെ വ​ന​പാ​ല​ക​രെ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കാ​ത്ത​താ​ണ് ട്ര​ക്കിം​ഗി​ന് യു​വാ​ക്ക​ൾ​ക്ക്‌ അ​ന​ധി​കൃ​ത​മാ​യി ക​യ​റി​പ്പ​റ്റാ​ൻ സ​ഹാ​യ​മാ​കു​ന്ന​ത്‌. പ്ര​ദേ​ശ​വാ​സി​ക​ൾ വി​ല​ക്കി​യാ​ലും ആ​ളു​ക​ൾ ക​യ​റു​ന്നു.

വ​നംവ​കു​പ്പി​ന്‍റെ ക​ട​മാ​ൻ​പാ​റ ച​ന്ദ​ന സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലാ​ണ് ഇ​വി​ടം. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ വ​ന​പാ​ല​ക​രു​ടെ ഡ്യൂ​ട്ടി​യി​ല്ല.

ആ​ര്യ​ങ്കാ​വി​ൽ​നി​ന്ന് റോ​സ്‌​മ​ല​യ്‌​ക്ക്‌ എ​ന്ന പേ​രി​ൽ മ​ല​ക​യ​റി വ​രു​ന്ന പ​കു​തി​യി​ലേ​റെ പേ​രും രാ​ജാ​ത്തോട്ട​ത്തി​ലേ​ക്ക്‌ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ന്ന​താ​ണ് പ​തി​വ്‌. ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന ബോ​ർ​ഡി​ന്‍റെ മു​ന്നി​ലൂ​ടെ​യാ​ണ് ‌ അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ൾ കു​ത്ത​നെ​യു​ള്ള മ​ല ക​യ​റു​ന്ന​ത്‌. ഇ​വി​ടെ തു​ട​ക്ക​ത്തി​ൽ ജ​ന​വാ​സ​മു​ണ്ട്‌. ഇ​വി​ടെ ബൈ​ക്ക്‌ വ​ച്ച​ശേ​ഷ​മാ​ണ് പു​ൽ​മേ​ട്‌ ക​യ​റ്റം. ഇ​വി​ടെ​നി​ന്ന് 800 മീ​റ്റ​ര്‍ പു​ൽ​മേ​ടാണ്.

ആ​റാം ത​വ​ണ

അ​ന​ധി​കൃ​ത​മാ​യി ക​യ​റു​ന്ന​വ​രെ കാ​ണാ​താ​വു​ന്ന ആറാമത്തെ സം​ഭ​വ​മാണ് ഇതെന്ന് വ​ന​പാ​ല​ക​ർ ചൂ​ണ്ടി​കാ​ട്ടു​ന്നു. രാ​ജാത്തോട്ടം ‌ വ​ന​ത്തി​നു​ള്ളി​ൽ ശ​നി​യാ​ഴ്‌​ച കാ​ണാ​താ​യ​വ​രെ വ​ന​പാ​ല​ക​രും ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്‌ വളരെ കഷ്‌ടപ്പെട്ടാണ്. ചാ​റ്റ​ൽ മ​ഴ​യും മൂ​ട​ൽ മ​ഞ്ഞും തി​രി​ച്ച​ടി​യാ​യി.
വ​ഴി​തെ​റ്റി​യ യു​വാ​ക്ക​ൾ ലൊ​ക്കേ​ഷ​ൻ നാ​ട്ടി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക്‌ മൊ​ബൈ​ലി​ൽ അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​മ​റി​ഞ്ഞ്‌ ആ​ര്യ​ങ്കാ​വ്‌ റേ​ഞ്ചി​ലെ ഇ​രു​പ​ത് ഉ​ദ്യോ​ഗ​സ്ഥ​രും വാ​ച്ചു​മാ​ന്മാ​രും മ​ല​ക​യ​റി.

ഇ​തി​നി​ടെ വ​ഴി​തെ​റ്റി​യ യു​വാ​ക്ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച്‌​ഓ​ഫ്‌ ആ​യ​തും വ​ന​പാ​ല​ക​രു​ടെ ഫോ​ണി​ൽ സി​ഗ്‌​ന​ൽ കി​ട്ടാ​താ​യ​തും പ്ര​തി​സ​ന്ധി​യാ​യി. ഒ​ടു​വി​ൽ രാ​ത്രി ഒ​ന്പ​തോ​ടെ പാ​റ​യോ​ട്‌ ചേ​ർ​ന്ന്‌ അ​ഭ​യം​പ്രാ​പി​ച്ച യു​വാ​ക്ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഏ​ഴ്‌ മാ​സം മു​ന്പ്‌ ഇ​വി​ടെ കാ​ണാ​താ​യ മൂ​ന്നു​പേ​രെ ത​മി​ഴ്‌​നാ​ട്‌ വ​നംവ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്‌.അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വ​ന​പാ​ല​ക​ർ ഡ്യൂ​ട്ടി​ക്ക്‌ എ​ത്തു​മെ​ന്ന​റി​ഞ്ഞാ​ണ് യു​വാ​ക്ക​ൾ പു​ല​ർ​ച്ചെ നി​രോ​ധി​ത മേ​ഖ​ല​യി​ല്‍ ക​യ​റി​ക്കൂ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.

ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി വ​നംവ​കു​പ്പ്

ആ​ര്യ​ങ്കാ​വ് : വ​നം വ​കു​പ്പ് ആ​ര്യ​ങ്കാ​വ് റേ​ഞ്ചി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന രാ​ജാത്തോട്ടം വ​ന​മേ​ഖ​ല​യി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.

അ​ന​ധി​കൃ​ത​മാ​യി നി​ര​വ​ധി​യാ​ലു​ക​ള്‍ ഇ​വി​ടെ ഉ​ള്‍​ക്കാ​ട്ടി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ചി​ല​ര്‍ വ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ വ​നം വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജാത്തോട്ടം വ​നംസം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ളെ നി​യോ​ഗി​ച്ച് രാ​ജാ​ത്തോ​ട്ടം ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന മേ​ഖ​ല​യി​ൽ താ​ൽ​കാ​ലി​ക ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചു. ചെ​ക്ക്പോ​സ്റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന വ​നം സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കു യൂ​ണി​ഫോം, വേ​ത​നം എ​ന്നി​വ ഉ​റ​പ്പാ​ക്കും.

ത​മി​ഴ്നാ​ട് ഭാ​ഗ​ത്തു നി​ന്നും വ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ചെ​ങ്കോ​ട്ട റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​ക്ക് ക​ത്തു ന​ൽ​കും. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് പേ​രും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഒ​രാ​ൾ വീ​ത​വും ചെ​ക്ക്പോ​സ്റ്റി​ല്‍ ഉ​ണ്ടാ​കും. അ​ന​ധി​കൃ​ത​മാ​യി വ​ന​ത്തി​ല്‍ ക​ട​ന്നാ​ലോ വ​നം കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടാ​ലോ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ബ​ന്ധ​പ്പെ​ട്ട് തെ​ന്മ​ല ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു.

ആ​ളു​ക​ള്‍ വ​ന​ഭാ​ഗ​ത്ത് കു​ടു​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. രാ​ജാ​ത്തോട്ടം വ​ന​മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ യു​വാ​ക്ക​ളെ ര​ണ്ട് ദി​വ​സം മു​മ്പ് വ​ന​പാ​ല​ക​ർ ദീ​ർ​ഘ നേ​രം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ അ​ർ​ധ​രാ​ത്രി​യോ​ട് കൂ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു.

 

Latest News

Corehub Up